KeralaLatest

പോത്തൻകോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് ധർണ നടത്തി

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കമ്യൂണിറ്റി കിച്ചണിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക. കാർഷികമേഖലയിൽ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കുക. വായ്പ ഇളവുകൾ അനുവദിക്കുക, കടക്കെണിയിലായ കർഷകരെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വേങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ഡിസിസി പ്രസിഡഡും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ കരകുളം കൃഷ്ണപിള്ള സംസാരിച്ചു. വേങ്ങോട് മണ്ഡലം പ്രസിഡണ്ട് തോന്നയ്ക്കൽ റഷീദ് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ മനോജ് എന്നിവർ സംസാരിച്ചു

Related Articles

Back to top button