IndiaInternationalLatest

ഇന്ത്യയുടെ റാഫേലിന്റെ പരിശീലന പറക്കല്‍ തുടങ്ങി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ ഹിമാചല്‍ പ്രദേശിലെ പര്‍വത നിരകളില്‍ പരിശീലന പറക്കല്‍ നടത്തി. ലോകത്തെ പോര്‍വിമാനങ്ങളില്‍ കരുത്തുറ്റ അഞ്ച് റാഫേല്‍ വിമാനങ്ങളാണ് രാത്രിയില്‍ പരിശീലന പറക്കല്‍ നടത്തിയത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് മാറിയായിരുന്നു പരിശീലനപ്പറക്കല്‍ നടന്നത്.

അതിര്‍ത്തിക്കപ്പുറം നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് റഡാറിന് കണ്ടെത്താന്‍ കഴിയാത്ത അകലത്തിലാണ് പരിശീലനം. അതിര്‍ത്തിയില്‍ എത് വിധത്തിലുള്ള നീക്കമുണ്ടായാലും ഉടന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നവിധം ആയുധങ്ങളെല്ലാം ഉപയോഗിച്ച്‌ യുദ്ധസന്നദ്ധമായായിരുന്നു പരിശീലനം.

ഇന്ത്യന്‍ അതിര്‍ത്തികളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സാങ്കേതികവിദ്യയും ആയുധശേഷിയും ഉള്‍ക്കൊള്ളുന്നതാണ് റാഫേല്‍. മിറ്റിയോര്‍, സ്‌കാല്‍പ് എന്നിവയ്‌ക്കു പുറമെ ഹാമര്‍ മിസൈലുകളുമുണ്ട്. അസ്ത്ര, സുദര്‍ശന്‍ ബോംബുകള്‍, എ.ഇ.എസ്.എ റഡാര്‍, പൈത്തണ്‍ 5, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവയും റാഫേലില്‍ ഘടിപ്പിക്കാം. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാം. ആണവപോര്‍മുനയും വഹിക്കും.
120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മെറ്റോറിന്റെ ലക്ഷ്യം നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ശത്രുവിന് രക്ഷപ്പെടല്‍ എളുപ്പമല്ല. ഭൂമിയില്‍ ലക്ഷ്യം വയ്ക്കുന്ന എന്തിനേയും പിന്‍പോയിന്റ് കൃത്യതയോടെ തകര്‍ത്തു കളയാന്‍ കെല്‍പ്പുള്ള മിസൈലാണ് സ്‌കാല്‍പ്പ്.

Related Articles

Back to top button