KeralaLatest

വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ക്ക് അവധി

“Manju”

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും കേരളം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. പൂക്കളവും ഓണക്കളികളുമായി ചിങ്ങത്തിലെ അത്തം മുതല്‍ പത്തു ദിവസത്തെ ആഘോഷങ്ങളുടെയും കൂട്ടായ്മയുടെയും വസന്തകാലമാണ് മലയാളികള്‍ക്ക് ഓണം. ഞായറാഴ്ച അടക്കമുള്ള അഞ്ച് ദിവസമാണ് കേരളത്തില്‍ പൊതു അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 21 ന് തുടങ്ങുന്ന ഓണക്കാലം 23 ന് നാലാം ഓണത്തോടെ അവസാനിക്കും.

ഓഗസ്റ്റ് 19, 20, 21, 22, 23 തിയതികളില്‍ തുടര്‍ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 ന് നാലാം ഓണത്തിന്റെ അന്ന് തന്നെയാണ് ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാല്‍ ബാങ്കുകള്‍ക്ക് അന്നും അവധിയായിരിക്കും.

Related Articles

Back to top button