IndiaLatest

കാര്‍ഷിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തണം : ഉപരാഷ്ട്രപതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക രംഗത്ത് ശാസ്ത്രജ്ഞരും ഗവേഷകരും കൂടുതല്‍ നൂതന കണ്ടുപിടുത്തങ്ങള്‍ നടത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്നൊവേഷന്‍ അച്ചീവ്‌മെന്‍റുകള്‍ക്കുള്ള സ്ഥാപനങ്ങളുടെ അടല്‍ റാങ്കിങ് പ്രഖ്യാപനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാര്‍ഷിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും കൊണ്ടു വരുന്നതിനായി എഐസിടിഇ, ഐസിഎആര്‍, എന്‍ഐആര്‍ഡി, കാര്‍ഷിക സര്‍വകലാശാലകള്‍ തുടങ്ങിയവ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൃഷിയില്‍ നിന്ന് നല്ല വരുമാനം ലഭിക്കാത്തതു മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക രംഗത്തു നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിലെ ആശങ്ക ഉപരാഷ്‌ട്രപതി പങ്കുവെച്ചു.

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കുള്ള പ്രതിഫലം ഉറപ്പുവരുത്തണമെന്നും കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത് തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button