KeralaLatestThiruvananthapuram

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ നിൽപ്പ് സമരം

“Manju”

ജ്യോതിനാഥ് കെ പി

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും നിൽപ്പ് സമരം നടത്തുകയുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ സമരം വഞ്ചിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജിപിഎസ് മുന്നിൽ നടത്തുകയുണ്ടായി. സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പർ വി ശിവൻകുട്ടി ധർണ ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി എൻ സുധീന്ദ്രൻ അനൂപ് വിമൽ സമീർ എന്നിവർ പങ്കെടുത്തു. കഴക്കൂട്ടത്ത് നടന്ന സമരത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് എൻ സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ജില്ലാ സെക്രട്ടറി എം ബാബുജാനും, പാളയത്തെ സമരം സംസ്ഥാന വൈസ് പ്രസിഡണ്ട് വി പാപ്പച്ചനും ഉദ്ഘാടനം ചെയ്തു.

https://www.facebook.com/SanthigiriNews/videos/582185495819678/

Related Articles

Back to top button