InternationalLatest

ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

“Manju”

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തി. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് സന്ദര്‍ശനം. ഇന്ത്യന്‍വിദേശ കാര്യമന്ത്രിയുമായി വാങ് യീ ഉന്നതതല കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗാല്‍വാന്‍ ഏറ്റമുട്ടലിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍ നിന്നും ഉന്നത നയതന്ത്രപ്രതിനിധി സംഘം ഇന്ത്യയില്‍ എത്തുന്നത്.

വ്യാഴാഴ്ച രാത്രി 7.40ന് വാങ് യീ ഡല്‍ഹിയിലെത്തിയത്. ഇന്ത്യയിലെത്തിയ വിവരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്. രാവിലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തും. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞാണ് വാങ് യീ ഡല്‍ഹിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Related Articles

Back to top button