IndiaLatest

മോട്ടോർ വാഹന രേഖകളുടെ കാലാവധി ഈ വർഷം ഡിസംബർ വരെ നീട്ടി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മോട്ടോർ വാഹന നിയമം,1988 കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്,പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

മോട്ടോർ വാഹന നിയമം,1988 കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വർഷം മാർച്ച് 30, ജൂൺ 9 തീയതികളിൽ മന്ത്രാലയം പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.എല്ലാ തരത്തിലുമുള്ള പെർമിറ്റുകൾ,ഫിറ്റ്നസ്,ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും 2020 സെപ്റ്റംബർ 30 വരെ സാധുവായി കണക്കാക്കും.

2020 ഫെബ്രുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ കാലഹരണപ്പെടുകയും ലോക്ക്ഡൗൺ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബർ 31 വരെ സാധുവായിരിക്കും.

Related Articles

Back to top button