InternationalLatest

ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

“Manju”

സജീവമായി ഹവായിയിലെ മൗന ലോവയിലെ അഗ്നിപര്‍വ്വതം. ഇതിനുള്ളില്‍ നിന്ന് 200 അടി അതായത് 60 മീറ്റര്‍ വരെ ഉയരത്തില്‍ ലാവ പ്രവഹിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണിത്. പ്രദേശത്ത് നദികള്‍ പോലെ വലിയ ലാവാ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. 40 വര്‍ഷത്തിന് ശേഷമാണ് മൗന ലോവ വീണ്ടും സജീവമായത്. പര്‍വ്വതത്തിന്റെ നാല് വിള്ളലുകളില്‍ നിന്നാണ് ലാവ പുറത്തേക്ക് ഒഴുകുന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചൂടും പുകയും കൊണ്ട് ആകാശത്ത് പ്രത്യേക മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
100 മുതല്‍ 200 അടി വരെ ഉയരത്തില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്ന് തീ തുപ്പുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതിലും ഉയരത്തില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്ന് തീ ഉയരുമെന്നും നിലവിലുള്ളവ ചെറുതാണെന്നുമാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കുന്നത്. വലിയ ഫൗണ്ടന്‍ ലാവാ പ്രവാഹത്തില്‍ നിലവില്‍ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. പര്‍വ്വതത്തിന്റെ മുന്നില്‍ നിന്നാണ് ഏറ്റവും വലുതും നീളമേറിയതുമായ ലാവാ പിളര്‍പ്പ് ഉള്ളത്. ഏറ്റവും പുതിയതായി രൂപപ്പെട്ടിരിക്കുന്ന വിള്ളലില്‍ നിന്ന് 33 അടി വരെ ഉയരത്തില്‍ ലാവ പുറത്തേക്ക് ഒഴുകുന്നുണ്ട്.

വരും ദിവസങ്ങളില്‍ അഗ്നിപര്‍വ്വതത്തില്‍ കൂടുതല്‍ വിള്ളലുകളുണ്ടായി ലാവാ പ്രവാഹം ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. പര്‍വതത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗത്തായിരിക്കും കൂടുതല്‍ വിള്ളലുകള്‍ രൂപപ്പെടുന്നത്. മൗന ലോവയില്‍ നിന്നുള്ള പ്രകാശം 72 കിലോമീറ്റര്‍ അകലെ വരെ കാണാന്‍ സാധിക്കുന്നുണ്ട്. അഗ്നിപര്‍വ്വതത്തിലെ ലാവ ജനങ്ങള്‍ക്ക് അപകടമല്ലെങ്കിലും, ഇവിടെ നിന്നുള്ള പ്രത്യേക വാതകങ്ങള്‍ ചേര്‍ന്ന കാറ്റും ചാരവുമെല്ലാം ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നിലവില്‍ പരിസരത്തെ ജനങ്ങളോട് ഒഴിഞ്ഞു പോകാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ പലയിടത്തും റോഡുകളും മറ്റും പൂര്‍ണമായി അടച്ച്‌ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. 1843ന് ശേഷം 33 തവണയാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചിട്ടുള്ളത്. 1984ലാണ് അഗ്നിപര്‍വ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. 22 ദിവസത്തോളമാണ് അന്ന് കനത്ത ലാവാ പ്രവാഹം ഉണ്ടായത്

Related Articles

Back to top button