KeralaLatest

കോവിഡ് നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ ആള്‍ക്കെതിരെ എന്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ ജില്ലാ കളക്ടർക്ക് പരാതി നല്‍കി. ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെട്ടതായി വ്യക്തമായ സാഹചര്യത്തിലാണ് പരാതി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ നല്‍കിയ പരാതി നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

ഈ വ്യക്തി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് 19 വളണ്ടിയറായി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നും വിമുക്തി പ്രവര്‍ത്തികളുടെ വളണ്ടിയറായി താത്ക്കാലികമായി നിയമിച്ചിരുന്നതായി എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

Related Articles

Back to top button