InternationalLatestTech

ഫോണ്‍ ചാര്‍ജ് ചെയ്യാൻ വായു മതി

“Manju”

വായുവിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്ബനിയായ ഇൻഫിനിക്സ്.
എയര്‍ ചാര്‍ജ് എന്ന സാങ്കേതിക വിദ്യയാണ് കമ്ബനി പരിചയപ്പെടുത്താനിരിക്കുന്നത്. 2024 ജനുവരിയില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ആയിരിക്കും ഈ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുക.
കേബിളുകളുടെ സഹായമില്ലാതെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കുന്ന ഒരു വയര്‍ലെസ് ചാര്‍ജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയര്‍ ചാര്‍ജ്. ഉപകരണങ്ങള്‍ ചാര്‍ജറില്‍ തൊടാതെ ചാര്‍ജറിന് സമീപം വെറുതെ വെച്ചാല്‍ തന്നെ ചാര്‍ജ് ആകുന്ന രീതിയാണ് ഇത്. ചാര്‍ജറിന്റെ 20 സെന്റീമീറ്റര്‍ ചുറ്റളവില്‍ ഉപകരണം വച്ചാല്‍ ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാനാകും.
നേരത്തെ വയര്‍ലൈസ് ചാര്‍ജിങ് സംവിധാനം പുറത്തിറങ്ങിയിരുന്നെങ്കിലും കേബിള്‍ ഇല്ലാതെ ചാര്‍ജിങ് പാഡില്‍ വെച്ചാണ് ഇതില്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്തിരുന്നത് എന്നാല്‍ ഇൻഫിനിക്സിന്റെ എയര്‍ ചാര്‍ജിങ് സംവിധാനത്തില്‍ ചാര്‍ജറിന്റെ സമീപം എവിടെ ഉപകരണം വെച്ചാലും ഇത് ചാര്‍ജ് ആകുന്നതായിരിക്കും എന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button