IndiaKeralaLatest

യോഗ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി

“Manju”

മനാമ: അന്തര്‍ദേശീയ യോഗ ദിനത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ ഇന്ത്യ കള്‍ചറല്‍ ആന്‍ഡ് ആര്‍ട്സ് സര്‍വിസസ് (ബികാസ്) നടത്തുന്ന ഓണ്‍ലൈന്‍ യോഗ പരിപാടികള്‍ക്ക് തുടക്കമായി. ‘പ്രതിരോധ ശേഷിക്ക് യോഗ’ വിഷയത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍നിന്ന് രാജ്യസഭ എം.പി ഡോ. വിനയ് സഹസ്രബുദ്ധെ, റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍സഈദ്, ശ്രീ ശ്രീ ആയുര്‍വേദ കോളജ് ആന്‍ഡ് റിസര്‍ച് സെന്‍ററിലെ കാന്‍സര്‍ ആന്‍ഡ് ഡയബറ്റിക് കണ്‍സല്‍ട്ടന്‍റ് ഡോ. നിഷ മണികണ്ഠന്‍ എന്നിവര്‍ പെങ്കടുത്തു. തുടര്‍ദിവസങ്ങളില്‍ യോഗ സംബന്ധിയായ വിവിധ വിഷയങ്ങളിലുള്ള ആറു വെബിനാറുകളും യോഗ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. ഇന്ത്യയിലെയും മിഡിലീസ്റ്റിലെയും പ്രമുഖരായ യോഗ പരിശീലകരും വിഷയ വിദഗ്ധരും പങ്കെടുക്കും.

Related Articles

Back to top button