IndiaLatest

രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂടി, പെട്രോള്‍ വിലയില്‍ മാറ്റമില്ല

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ന് ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 23-25 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഡീസലിന് 25 പൈസ വര്‍ദ്ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 80.78 രൂപയായി ഉയര്‍ന്നു. ജൂണില്‍ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി 21 ദിവസത്തേക്ക് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

Related Articles

Back to top button