KannurKeralaLatest

ചിറ്റാരിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട നിലവാരത്തിലേക്ക്

“Manju”

അനൂപ് എം സി

ചിറ്റാരിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടവും, സ്മാർട്ട് ക്ലാസ് മുറികളും ഒരുങ്ങി.പൊതു വിദ്യാലയങ്ങളിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയെന്ന സർക്കാർ ലക്ഷ്യത്തിൻ്റെ ഭാഗമായി മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്തതാണ് ഈ സ്കൂളിനെ.5 കോടി 16 ലക്ഷം രൂപ ചിലവിട്ട് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 3ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ online ൽ നിർവഹിക്കും.ഹയർ സെക്കണ്ടറി ,അപ്പർ പ്രൈമറി വിഭാഗത്തിനായി മൂന്ന് നിലകളുള്ള 2 ബ്ലോക്കുകളാണ് നിർമിച്ചിട്ടുള്ളത്.

1270 ചതുരശ്ര മീറ്ററിൽ ഹയർ സെക്കണ്ടറി ബ്ലോക്കും 969 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ UP ബ്ലോക്കുമാണ് നിർമിച്ചിട്ടുള്ളത്.8 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും, ഗേൾസ് റൂമും ഉൾപ്പെട്ട ഹയർ സെക്കണ്ടറി ബ്ലോക്കിൽ ആൺകുട്ടികൾക്ക് 7 ശൗചാലയവും, പെൺകുട്ടികൾക്ക് 16 ശൗചാലയവുമാണ് ഉള്ളത്.11 ക്ലാസ് മുറികളുള്ള യുപി ബ്ലോക്കിൽ ഒരു സ്റ്റോർ മുറിയും, പെൺകുട്ടികളുടെ 9 ഉം, ആൺകുട്ടികളുടെ 6 ഉം ശൗചാലയങ്ങളുണ്ട്. എല്ലാ ക്ലാസുകളിലും ഡിജിറ്റൽ സംവിധാനങ്ങളുമുണ്ട്. ഐടി പഠനത്തിന് കമ്പ്യൂട്ടർ ലാബും, വിവിധ വിഷയങ്ങൾക്ക് ആധുനിക ലാബുകളും ഒരുക്കും. സ്കൂൾ കെട്ടിടോൽഘാടനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് പ്രസിണ്ടൻറ് യു. പി ശോഭ രക്ഷാധികാരിയും ,PTA പ്രസിഡൻ്റ് ചന്ദ്രൻ ചെയർമാനും ,പ്രിൻസിപ്പൽ ടി. അഷ്റഫ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

https://www.facebook.com/143777112452758/videos/1841007626046407

 

Related Articles

Back to top button