IndiaLatest

സുശാന്തിന്റെ മരണം: സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയെ ചോദ്യം ചെയ്തു

“Manju”

മുംബൈ • നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡിലെ സെലിബ്രിറ്റി മാനേജർ രേഷ്മ ഷെട്ടിയെ മുംബൈ പൊലീസ് 5 മണിക്കൂറോളം ചോദ്യം ചെയ്തു. നടൻ സൽമാൻ ഖാന്റെ മുൻ മാനേജർ കൂടിയായ ഇവർ പ്രമുഖ താരങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഇടയ്ക്കു സൽമാനുമായി വഴിപിരിഞ്ഞു. ബോളിവുഡ് ലോബികൾ നടനെ ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ.

രാജ്പുതിന്റെ കുടുംബാംഗങ്ങൾ, സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി, കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛാബ്ര, നടി റിയ ചക്രവർത്തി, യഷ്‌രാജ് ഫിലിംസ് കാസ്റ്റിങ് ഡയറക്ടർ ഷാനു ശർമ തുടങ്ങി 35 പേരുടെ മൊഴിയാണ് ഇതുവരെയെടുത്തത്. സിനിമാ മേഖലയിലെ കിടമത്സരമാണ് സുശാന്തിനെ വിഷാദത്തിലേക്ക് നയിച്ചതെന്ന ദിശയിലാണ് അന്വേഷണം.

Related Articles

Back to top button