KeralaLatest

ചേറ്റുകുഴി സ്വദേശിക്ക് കോവിഡ്: സമീപപ്രദേശങ്ങളിൽ അതീവ ജാഗ്രത.

“Manju”

ഇടുക്കി: ചേറ്റുകുഴി സ്വദേശിക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ കരുണാപുരം, പുറ്റടി പ്രദേശങ്ങളിൽ അതീവ ജാഗ്രത. പുറ്റടി ജംഗ്ഷനിൽ ബേക്കറി കട നടത്തുന്ന 39 കാരനായ കരുണാപുരം ചാലക്കുടി മേട് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതൻ താമസിക്കുന്ന കരുണാപുരം പഞ്ചായത്തും ബേക്കറി നടത്തുന്ന വണ്ടൻമേട് പഞ്ചായത്തുമാണ് ആശങ്കയിലായിരിക്കുന്നത്. ഒരു സമൂഹത്തിന്റെയാകെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് റാന്റമായി സാമ്പിൾ ശേഖരിച്ച് പരിശോധിക്കുന്ന സെന്റിനൽ സർവെയ്ലൻസ് പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് കോവിഡ് പടർന്നത് എവിടെ നിന്നാണന്നോ , എപ്പോഴാണന്നോ, ആരുമുഖേനയാണന്നോ കൃത്യമായി കണ്ടത്താൻ ആരോഗ്യ വകുപ്പിന് വളരെ ക്ലേശകരമായിരിക്കും.

ബേക്കറി കട നടത്തുന്ന ആൾ ആയതിനാൽ നിത്യേന നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായാണ് വിവരം. തമിഴ്നാട്ടിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ ഇദ്ദേഹത്തിന്റെ ബേക്കറിയിൽ നിന്നും സാധനങ്ങൾ വാങ്ങിയിരുന്നു. ഇതോടെ ഇയാളുടെ ബേക്കറിയുമായി ബദ്ധപ്പെട്ടവരെ കണ്ടെത്തിയും , കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കേണ്ടതായും വരും

Related Articles

Back to top button