Uncategorized

വിഷമതകൾക്ക് സമാശ്വാസം നൽകാൻ ആരാധനാലയങ്ങൾ തുറക്കാനനുവദിക്കണമെന്ന് ബഷീറലി തങ്ങൾ

“Manju”

പി.വി.എസ്

 

മലപ്പുറം:ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വിഭാഗം മതവിശ്വാസികൾക്കും ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അവസരം നൽകണമെന്ന് എസ് വൈ എസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. ആരാധനാലയങ്ങൾ തുറക്കുമ്പോൾ വിഷമതകൾ അനുഭവിക്കുന്ന എല്ലാ വിഭാഗം മതവിശ്വാസികൾക്കും സമാശ്വാസം ലഭിക്കും. വിശ്വാസികൾക്കായി ഭരണകൂടം ഒരുക്കുന്ന അവസരങ്ങളും സൗകര്യങ്ങളും കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പാലിക്കാൻ വിശ്വാസികളും തയാറാക്കണമെന്നും ദുരുപയോഗം പാടില്ലെന്നും ബഷീറലി തങ്ങൾ എടുത്തു പറഞ്ഞു .

Related Articles

Back to top button