Uncategorized

ലഡാക്കിൽ കേന്ദ്ര സർവകലാശാലയ്ക്ക് അനുമതി

“Manju”

ശ്രീജ.എസ്

ന്യൂഡൽഹി: ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തത്വത്തിൽ അനുമതി നൽകിയത്.ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച് ഒരു വർഷം തികയുന്ന വേളയിലാണ് ലഡാക്കിൽ ആദ്യ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ അനുമതി നൽകിയത്. എൻജിനിയറിങ്, മെഡിക്കൽ കോഴ്സുകൾ ഒഴികെ ആർട്സ്, സയൻസ് തുടങ്ങിയ എല്ലാ കോഴ്‌സുകളുമുണ്ടാകും. ബുദ്ധിസ പഠന കേന്ദ്രവുമുണ്ടാകും.

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് സർവകലാശാല സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button