Uncategorized

വിജേന്ദറിന്റെ അടുത്ത മത്സരം ആഡംബര കപ്പലില്‍

“Manju”

ശ്രീജ.എസ്

പനജി: വിജേന്ദര്‍ സിങിന്റെ അടുത്ത മത്സരം ആഡംബര കപ്പലില്‍. പനജിയിലെ മണ്‍ഡോവി നദിയില്‍ നങ്കൂരമിട്ട മജസ്‌റ്റിക്‌ പ്രൈഡ്‌ കാസിനോയില്‍ അടുത്ത 19 നു മത്സരം നടക്കും. വിജേന്ദറിന്റെ മത്സരങ്ങളുടെ പ്രധാന സംഘാടകരായ ഐ.ഒ.എസ്‌. ബോക്‌സിങ്‌ പ്രമോഷന്‍സ്‌ ആണ്‌ കപ്പലിലെ ബോക്‌സിങിന്റെയും പിന്നില്‍.

ഇന്ത്യന്‍ താരത്തിന്റെ എതിരാളിയെ വൈകാതെ പ്രഖ്യാപിക്കും. 2019 നവംബറിനു ശേഷം ആദ്യമായാണു വിജേന്ദര്‍ ഇടിക്കൂട്ടില്‍ കയറുന്നത്‌. 35 വയസുകാരനായ താരം ഡബ്ല്യു.ബി.ഒ. ഓറിയന്റല്‍, ഏഷ്യാ പസഫിക്‌ സൂപ്പര്‍ മിഡില്‍വെയ്‌റ്റ് ചാമ്പ്യനാണ്‌. 2019 നവംബറില്‍ നടന്ന മത്സരത്തില്‍ ഘാനയുടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ചാമ്പ്യന്‍ ചാള്‍സ്‌ അദാമുവിനെ തോല്‍പ്പിച്ചു പ്രഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ 12-ാം ജയം നേടി.

Related Articles

Back to top button