KeralaLatest

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് : ഒരാൾ കൊയിലാണ്ടി സ്വദേശി

“Manju”

സുരേഷ് വടകര

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയില്‍ നിന്ന് വന്ന 27 കാരനായ കോടഞ്ചേരി സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊയിലാണ്ടി സ്വദേശിയായ 43 കാരൻ മെയ് 13 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ്. അവിടെ നിന്ന് പരിശോധയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കോടഞ്ചേരി സ്വദേശി (27) മെയ് 7 ന് ചെന്നെയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം കോടഞ്ചേരിയില്‍ എത്തുകയും കൊറോണ കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഇയാളുടെ കൂടെ സഞ്ചരിച്ച ആള്‍ മാനന്തവാടിയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28 ആയി. ഇതില്‍ 24 പേര്‍ നേരത്തെ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. നാല് പേരാണ് ഇപ്പോള്‍ പോസിറ്റീവായി തുടരുന്നത്.

Related Articles

Back to top button