InternationalLatest

ഞായാറാഴ്ച മുതല്‍ സൗദിയില്‍ ആഭ്യന്തരവിമാന സര്‍വീസുകള്‍

“Manju”

 

സിന്ധുമോള്‍ ആര്‍

റിയാദ്: സൗദിയില്‍ ആഭ്യന്തരവിമാന സര്‍വീസുകള്‍ ഞായാറാഴ്ച മുതല്‍ പുനഃരാരംഭിക്കും. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം, മദീന, അല്‍ഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹായില്‍, അല്‍ബാഹ, നജ്റാന്‍ എയര്‍പോര്‍ട്ടുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ്.

നിയന്ത്രണ വ്യവസ്ഥകള്‍ പാലിച്ചാണ് സര്‍വീസ്. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. ഇത് പുനഃസ്ഥാപിക്കുന്നതിന് ഒരു തീരുമാനവും എടുത്തിട്ടില്ല.

രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സെക്ടറുകളിലേക്കും സര്‍വീസ് പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനാണ് നീക്കം. കൊവിഡ് തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച്‌ 21നാണ് വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. മൂന്ന് ഘട്ടങ്ങളിലായി കര്‍ഫ്യൂവില്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് പൊതു ജീവിതം തിരികെകൊണ്ട് വരുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

Related Articles

Back to top button