KeralaLatest

റേഷൻ വിതരണത്തിൽ ക്രമക്കേട്: ലൈസൻസ് റദ്ദാക്കി.

“Manju”

കൃഷ്ണകുമാർ സി

 

കിളിമാനൂര്‍ :കുന്നുമ്മേല്‍ 264- നമ്പര്‍ റേഷൻ കടയുടെ ലൈസൻസ്‌ താലൂക്ക്‌ സപ്ലൈ ഓഫീ സര്‍ സസ്പെൻഡ് ചെയ്തു. റേഷന്‍ വിഹിതം വിതരണം ചെയ്യുന്നതില്‍ ക്രമക്കേടുകളുണ്ടെന്ന കാര്‍ഡുടമകളുടെ പരാതിയെ തുടര്‍ന്നാണ്‌ നടപടി.

വിതരണം ചെയ്യാനെത്തിക്കുന്ന റേഷന്‍ സാധനങ്ങൾ ഉയര്‍ന്ന വിലയ്ക്കു മറിച്ചുവില്‍ക്കുന്നതായും കാര്‍ഡുടമകൾക്ക്‌ റേഷന്‍ വിതരണം ചെയ്യുന്നില്ലെന്നും ചോദിക്കു ന്നവരോട്‌ മോശമായി പെരുമാറുന്നുവെന്നുമായിരുന്നു കാര്‍ഡു ടമകളുടെ പരാതി. ഇതിനെ തുടര്‍ന്ന്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ പി.കെ.അരുണ്‍, റേഷനിങ്‌ ഇന്‍സ്പെക്ടർമാരായ സുലൈമാന്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ കടയില്‍ പരിശോധന നടത്തി. പരാതിയില്‍ കഴമ്പുണ്ടെ ന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കട സസ്പെൻഡ് ചെയ്യുകയായിരുന്നു. കാര്‍ഡുടമകൾക്ക് അടുത്തുള്ള കടകളില്‍നിന്ന്‌ റേഷന്‍ വാങ്ങാം എന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button