IdukkiKeralaLatest

എട്ട് അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കിയില്‍ ബ്ലൂ അലേര്‍ട്ട്

“Manju”

ശ്രീജ.എസ്

ഇടുക്കി: കേന്ദ്ര ജലകമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം ഇടുക്കി സംഭരണയില്‍ 8 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. രണ്ട് ദിവസമായി മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് നല്ല രീതിയില്‍ തുടരുകയാണ്, ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി തുറന്നാല്‍ ഇത് വേഗത്തിലാകും.

ഇന്നലെ രാത്രി രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.02 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 24 മണിക്കൂറിനിടെ കൂടിയത് 4.4 അടി വെള്ളമാണ്. കഴിഞ്ഞ ദിവസം ഇത് 5.6 അടിയായിരുന്നു.

നിലവില്‍ 2372.58 അടിയെത്തിയാലാണ് ബ്യൂ അലേര്‍ട്ട് പ്രഖ്യാപിക്കുക, 2378.58ല്‍ ഓറഞ്ചും 2379.58 അടിയെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ ചെറുതോണി ഡാം തുറക്കുകയും ചെയ്യും. അനുവദനീയമായ മൊത്തം സംഭരണ ശേഷി 2403 അടിയാണ്.

പ്രളയസാധ്യത ഒഴുവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരോ സമയത്തും ശേഖരിക്കാവുന്ന വെള്ളത്തിന്റെ അളവ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 2373 അടിക്ക് മുകളിലാണ് ഷട്ടറിരിക്കുന്നത്. മഴ ശക്തമായാല്‍ മൂന്ന് ദിവസത്തിനകം ആദ്യ അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേ സമയം ഓരോ ദിവസവും അലേര്‍ട്ട് പ്രഖ്യാപിക്കുന്ന അളവ് നേരിയ തോതില്‍ കൂടി വരും.
ഇന്നലെ ഉച്ചവരെ കുറഞ്ഞ് നിന്ന മഴ വൈകിട്ടോടെ വീണ്ടും ശക്തമായി. 2018 ആഗസ്റ്റില്‍ ഇടുക്കി ഡാം തുറക്കുകയും ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തി വെയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button