KeralaLatest

മഴക്കാല മുന്നൊരുക്കം നടപടികള്‍ സ്വീകരിച്ച് ജലസേചന വകുപ്പ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട ജലസേചന വകുപ്പ് സ്വീകരിച്ച നടപടിക്രമങ്ങൾ പ്രസക്തിയേറുന്നു.  കേരളത്തിൽ ജലസേചന വകുപ്പിന്റെ കീഴിൽ 16 ഡാമുകളും 4 ബാരേജുകളും പ്രവര്‍ത്തിച്ചുവരുന്നു. പതിനാറ് ഡാമുകളുടെ മൊത്തത്തിലുളള സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്റർ ആകുന്നു. ഇന്നത്തെ നിലയിൽ ജലസേചനവകുപ്പിന്റെ അധീനതയിലുളള ഡാമുകളിൽ 615.35 ദശലക്ഷം ഘനമീറ്റർ ശതമാനം ജലം ഉണ്ട്.

എമർജൻസി ആക്ഷൻ പ്ലാൻ കേന്ദ്ര ജല കമ്മീഷൻ നിഷ്കർഷിച്ചു പ്രകാരം പതിനാല് എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകളില്‍ പന്ത്രണ്ടെണ്ണം ‍ ‍ നെയ്യാർ, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മീങ്കര, വാളയാർ, കുറ്റിയാടി, പഴശ്ശി ജലസേചന വകുപ്പിന്റെ വെബ്സൈറ്റിലും, കേന്ദ്ര ജല കമ്മീഷന്റെ, ഡാം സേഫ്റ്റി വെബ്സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. കല്ലട, പീച്ചി എന്നിവയുടെ എമർജൻസി ആക്ഷൻ പ്ലാൻ ഏഴ് ദിവസത്തിനുളളില്‍ പ്രസിദ്ധികരിക്കുന്നതാണ്.

ഓപ്പറേഷൻ ആൻഡ് മെയിൻറെനൻസ് മാനുവൽ
ജല സേചന വകുപ്പിന് പതിനെട്ട് ഡാമുകളുടെ/ ബാരേജ് ഓപ്പറേഷൻ ആൻഡ് മെയിൻറെനൻസ് മാനുവൽ തയ്യാറാക്കി. കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശാനുസരണം നെയ്യാർ, കല്ലട, മലങ്കര, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മീങ്കര, വാളയാർ ഡാമുകളുടെയും ഭൂതത്താൻകെട്ട് ബാരേജിന്റെയും ഓപ്പറേഷൻ ആൻഡ് മെയിൻറെനൻസ് മാനുവൽ പ്രസിദ്ധീകരിക്കുന്നതിനായി തയ്യാറെടുപ്പുക്കള്‍ നടത്തിവരുന്നു.

റൂൾ കർവ്
ഇരുനൂറ് ദശലക്ഷം ഘനമീറ്ററിനു  മുകളിൽ സംഭരണശേഷിയുള്ള ഡാമുകളുടെ വെള്ളപൊക്കം കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശാനുസരണംറൂൾ കർവ് വിഭാവനം ചെയ്യുന്നത്. കല്ലട, മലമ്പുഴ ഡാമുകളില്‍ ഇരുനൂറ് ശലക്ഷം ഘനമീറ്ററിനു  മുകളിൽ സംഭരണശേഷിയുണ്ട്. എന്നാല്‍ നെയ്യാർ, കല്ലട, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, മംഗലം, കാഞ്ഞിരപ്പുഴ, കുറ്റിയാടി ഡാമുകളുടെ റൂൾ കർവ് തയ്യാറാക്കുന്നു. ഡാമുകളുടെ കരട് റൂൾ കർവ് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി അംഗീകരിച്ച് ഡാം എഞ്ചിനീയർമാർക്ക് നടപടികൾക്കായി നൽകി. മഴക്കാലത്തിനു മുൻപ് ജല നിരപ്പ് ഉയരുകയാണെങ്കിൽ നിയന്ത്രിക്കുവാനായി ജില്ലാ ഭരണാധികാരികളുമായി ആലോചിച്ച് നടപടിയെടുക്കാന്‍ ഡാം എഞ്ചിനീർമാർക്ക് നിർദേശം നൽകി.

കേരള ജലവിഭവ വിവര സംവിധാനം (KWRIS)
KWRIS പദ്ധതിയുടെ നിർവ്വഹണം പുരോഗമിച്ചു വരുന്നു. ഇതിനായി വികസിപ്പിക്കുന്ന മൊബൈൽ ആപ്പ്ളിക്കേഷനിലൂടെ ദിനംപ്രതിയുളള നദികളുടെ ജലനിരപ്പ്, മഴയുടെ അളവ്, ജലസംഭരിണികളിലെ ജലനിരപ്പ് എന്നിവയുടെ വിവരങ്ങൾ ലഭ്യമാക്കാനൂം ഈ സംവിധാനത്തിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകുന്നു.

ജലസേചന വകുപ്പിൻറെ  കീഴിലുള്ള ഡാമുകളുടെ ജലനിരപ്പുകൾ അതാതു ദിവസം രേഖപ്പെടുത്തി മേലധികാരികൾക്ക് സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
എല്ലാ ഡാമുകളിലും മഴക്കാലത്ത്  മുഴുവൻ സമയ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇടുവാനുള്ള നിർദ്ദേശം  നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ എല്ലാ ഡാമുകളിലും  സാറ്റ്ലൈറ്റ് ഫോണും നൽകിയിട്ടുണ്ട്.

Related Articles

Back to top button