KeralaLatest

എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഫലം ഇന്നറിയാം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഫലപ്രഖ്യാപനം നടത്തും. പ്രവേശന പരീക്ഷയിലെ സ്കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയില്‍ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ജൂലൈ 16 നാണ് പ്രവേശന പരീക്ഷ നടത്തിയത്.

Related Articles

Back to top button