KeralaLatest

20 ലക്ഷം കോടിയുടെ പാക്കേജ് മല പ്രസവിച്ച എലിയായി എന്ന് ബിനോയ് വിശ്വം MP

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

ഇന്ത്യയെ രക്ഷിക്കാ നായിപ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് മല പ്രസവിച്ച എലിയായി എന്ന് സി പി ഐ ദേശീയ സെക്രട്ടറിയും പാർലന്ററി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം MP പ്രസ്താവിച്ചു.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് അഞ്ച് ദിവസങ്ങളിൽ ധനമന്ത്രി ചമച്ച വ്യാഖ്യാനങ്ങൾ മോഡി സർക്കാറിന്റ തനിനിറം പുറത്ത് കാട്ടി. കൊറോണയുടെ മറവിൽ സർക്കാർ
സ്വകാര്യ കുത്തകകളുടെ മുമ്പിൽ രാജ്യത്തെ അടിയറവ് വച്ചിരിക്കുന്നു .ബജറ്റിലെ പ്രഖ്യാപനങ്ങൾ അവർത്തിച്ചും ബാങ്കുകൾ ഒരിക്കലും നൽകാത്ത പണത്തിന്റെ കണക്ക് നിരത്തിയിട്ടും 20 ലക്ഷം കോടി ടാലിയാക്കാൻ ധനമന്ത്രിക്കായില്ല. സാമ്പത്തിക രംഗത്തെ സർക്കാരിന്റെ ഗതികേടും വഞ്ചനയുടെ കട്ടിയുള്ള വാക്കുകളിലൂടെ മൂടി വെക്കാനാണ് അഞ്ച് ദിവസവും ധനമന്ത്രി ശ്രമിച്ചത്. പാവങ്ങളുടെ പട്ടിണി മരണം ഒഴിവാക്കാൻ അവരുടെകൈയ്യിൽഎത്ര പണംഎത്തുമെന്ന് മാത്രം പറയാൻ ഗവൺമെന്റിന് കഴിയുന്നില്ല. ഖനികളും പ്രതിരോധവും വൈദ്യുതിയും ശൂന്യാകാശ പര്യവേഷണവും എല്ലാം സ്വകാര്യവത്കരിച്ച മോഡി ഗവൺമെന്റ് തങ്ങളുടെ പേരിനൊപ്പം അംബാനി – അദാനി ഇൻകോർപറേറ്റഡ് എന്ന് ബ്രാക്കറ്റിലെഴുതാൻ ഇനി മടി കാണിക്കേണ്ടതില്ല.
സംസ്ഥാന
ങ്ങളുടെ വായ്പ പരിധി വർദ്ധിപ്പിച്ചപ്പോഴും തെറ്റായ ഉപാധികൾ വച്ച് അതിന്റെ ഫലം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്.കോഓപ്പറേറ്റീവ് ഫെഡറലിസം എന്ന വാക്കിന്റെ അർത്ഥം മോഡി സർക്കാരിനറിയില്ല. തൊഴിലുറപ്പ് പദ്ധതി 365 ദിവസങ്ങളിലും നടപ്പിലാക്കാനും കൂലി ഇരട്ടിപ്പിക്കാനും അമാന്തിച്ചാൽ ഇന്ത്യയിൽ പട്ടിണി മരണങ്ങൾ ആവർത്തിക്കും.നഗരങ്ങളിൽ തൊഴിലില്ലായ്മ പെരുകുമ്പോൾ അടിയന്തിരമായി ഭഗത് സിങ്ങ് ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണം. സ്വകാര്യവത്കരണ
ത്തിന് കോർപറേറ്റൈ സേഷൻ എന്ന കള്ളപേരിട്ട് കൊണ്ട് നടപ്പിലാക്കുന്ന ഗവൺമെന്റിന് കോർപറേറ്റ് നികുതി വർദ്ധിപ്പിക്കാനും കാട്ടാക്കടം പിടിച്ചെടുക്കാനും വിദേശങ്ങളിൽ പൂഴ്ത്തിയ കള്ളപ്പണം പുറത്ത് കൊണ്ട് വരാനും ഭയമാണ്. തൊഴിൽ നിയമങ്ങൾ ചവറ്റ് കൊട്ടയിലെറിഞ്ഞും പ്രവൃത്തി സമയം വർദ്ധിപ്പിച്ചും പണക്കാരുടെ ഇന്ത്യ കെട്ടിപ്പടുക്കാനാണ് മഹാവ്യാധിയെ മോഡി സർക്കാർ ഉപയോഗപ്പെടുത്തുന്നത്. വരും ദിനങ്ങൾ കൊറോണ വൈറസിനേക്കാൾ ഭീകരമായ മുതലാളിത്ത വൈറസ് ഇന്ത്യയെ ആക്രമിക്കുന്ന ദിനങ്ങളായിരിക്കും .അതിനെ അതിജീവിക്കാൻഎല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യവും സമരവുമാണ് വളർന്ന് വരേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Back to top button