KeralaLatest

റെയില്‍വേ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന

“Manju”

ഗൗരവതരമായ മറ്റ് രോഗങ്ങളുള്ള വ്യക്തികളും, ഗര്‍ഭിണികളും, പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും, 65 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികളും അത്യാവശ്യമല്ലാത്ത പക്ഷം, ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

എന്തെങ്കിലും ബുദ്ധിമുട്ടോ, അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുന്ന പക്ഷം റെയില്‍വേ ജീവനക്കാരുമായോ ഹെല്‍പ് ലൈന്‍ നമ്പരുകളായ 139, 138 എന്നിവയിലോ ബന്ധപ്പെടേണ്ടതാണ്.

കുടിയേറ്റ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. മറ്റ് ചില രോഗങ്ങളുള്ള ചിലര്‍ ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ കോവിഡ് 19 മൂലമുള്ള അപകടസാധ്യത വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നേരത്തെ അസുഖബാധിതരായ ചിലര്‍ ഇത്തരം യാത്രകളില്‍ മരണപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യവും ഉണ്ടായിതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേയുടെ അഭ്യര്‍ത്ഥന.

Related Articles

Back to top button