EntertainmentLatest

ഹൃസ്വ ചിത്രങ്ങള്‍ക്കും ഡോക്യൂമെന്ററികള്‍ക്കും മാത്രമായി ഒരു പ്ലോറ്റ്‌ഫോം

“Manju”

FFSI കേരള റീജിയണ്‍ ഹൃസ്വ സിനിമകള്‍ക്കും ഡോക്യൂമെന്ററികള്‍ക്കും മാത്രമായി ഒരു തീയേറ്റര്‍ അഥവാ വീഡിയോ സ്ട്രീമിങ് പ്ലോറ്റ്‌ഫോം ആരംഭിച്ചിക്കുന്നു. 2021 ഒക്ടോബര്‍ 9 മുതല്‍ 14 വരെ നടക്കുന്ന ഈ മേളയില്‍ പയസ് സ്‌കറിയ പൊട്ടംകുളം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ചെമന്നപെട്ടി’ എന്ന ഡോക്യുമെന്ററിയാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.
‘ചെമന്നപെട്ടി’ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണ്.
ആലപ്പുഴ ആര്‍ ബ്ലോക്കിലെ തപാല്‍ ഓഫീസില്‍ കഴിഞ്ഞ 27 വര്‍ഷമായി ഒറ്റയ്ക്ക് ജോലി ചെയ്യുന്ന വി.പി സീതാമണിയിലൂടെയാണ് തപാല്‍ വകുപ്പിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും സ്പന്ദനങ്ങള്‍ ആവിഷ്ക്കരിക്കുന്നത്.
മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളും അരങ്ങു കയ്യടക്കിയപ്പോള്‍ നിലനില്‍പ്പിനുവേണ്ടി പല കോലം കെട്ടേണ്ടി വരുന്ന തപാല്‍ഓഫീസുകളുടെ ദുരവസ്ഥയാണ് ‘ചെമന്നപെട്ടി’.
ലോകത്തിലെ ഏറ്റവും വലിയ തപാല്‍ സംവിധാനം ഉള്ള ഇന്ത്യയില്‍ അഞ്ചര ലക്ഷം ജീവനക്കാര്‍ പോസ്റ്റ് ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും താല്‍ക്കാലിക ജീവനക്കാരനാണ്.
കത്തുകളോടും എഴുത്തിനോടുമുള്ള പുതിയ തലമുറയുടെ അകല്‍ച്ചയും തപാല്‍ വകുപ്പിലെ താല്‍ക്കാലിക തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും കുട്ടനാടന്‍ മേഖല നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും പതിമൂന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ദൃശ്യ കഥയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

38 വര്‍ഷത്തോളമായി റബ്ബര്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പയസ് ചെറുപ്പം മുതല്‍ സിനിമയെയും ദൃശ്യകലയെയും സ്നേഹിച്ചിരുന്നു. ഷോര്‍ട്ട് ഫിലിമിനും ഡോക്യൂമെന്ററിക്കും മാത്രമായ വീഡിയോ സ്ട്രീമിങ് പ്ലോറ്റ്‌ഫോമിന് ചലച്ചിത്ര പ്രേമികളുടെ പിന്തുണ തേടുന്നു പയസ് സ്‌കറിയ.

Related Articles

Back to top button