KeralaLatest

സുഭിക്ഷകേരളം: യുവജനങ്ങൾ മുന്നിട്ടിറങ്ങണം. -ഡോക്ടർ.. എ. നീലലോഹിത ദാസ് നാടാർ.

“Manju”

സ്വന്തം ലേഖകൻ

സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ പദ്ധതിയായ സുഭിക്ഷകേരളം പദ്ധതിയിൽ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ജനതാ ദൾ (എസ് )അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോക്ടർ. എ. നീലലോഹിത ദാസ് നാടാർ ആവശ്യപ്പെട്ടു.വരും കാലങ്ങളിൽ സംസ്ഥാനത്തിന് നേരിടേണ്ടിവരുന്ന ഒരു വിപത്തായിരിക്കും കാർഷികമേഖലയടക്കമുള്ള ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ. ഇപ്പോഴുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷക്കായി ഒരു ദീർഘവീക്ഷണത്തോടെ സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതി തയ്യാറാക്കിയത്.

ഈ പദ്ധതിയിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകേണ്ടതുണ്ട്. അതിൽ പ്രധാന പങ്കു വഹിക്കേണ്ടത് യുവജനങ്ങളാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായികൊണ്ടു ജനതാ ദൾ (എസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പാർട്ടി പ്രവർത്തകർ നടത്തുന്ന കൃഷിയുടെ ജില്ലാ തല ഉത്ഘാടനത്തിന്റെ സ്വാഗതസംഘം മംഗലപുരം എം. എസ്. ആർ അഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, സംസ്ഥാന സെക്രട്ടറി പ്രദീപ്‌ ദിവാകരൻ,മുൻ ജില്ലാ പ്രസിഡന്റും മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ജില്ലാ ജനറൽ സെക്രട്ടറി പനക്കോട് മോഹനൻ, ഭാരവാഹികളായ വല്ലൂർ രാജീവ്, വേങ്ങോട് കൃഷ്ണകുമാർ , ജില്ലാ കമ്മിറ്റി അംഗം പി. കെ. ബിജു, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സി. പി. ബിജു, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അഡ്വ. മണിലാൽ, മംഗലപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു. സി. പി എന്നിവർ പങ്കെടുത്തു. ജില്ലാ തല ഉത്ഘാടനം മംഗലപുരത്ത് 28 ന് രാവിലെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ അറിയിച്ചു.

Related Articles

Back to top button