InternationalLatest

വന്ദേഭാരത് സർവീസ് ഇന്ന് കൊച്ചിയിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

വന്ദേഭാരത് പദ്ധതിയിൽ കേരളത്തിലേക്ക് ചാർട്ടർ ചെയ്ത എയർഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് ഹീത്രൂ വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കും. ലണ്ടനിൽനിന്നുള്ള വിമാനം (എ1-130) മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തുക. 596 പൌണ്ടാണ് ഓരോ യാത്രക്കാരനിൽനിന്നും ഈടാക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ ദിവസം നിരവധി പ്രവാസികളാണ് കടല്‍കടന്ന് ഇന്ത്യയിലെത്തിയത്. വിദേശത്തുള്ള .92 ലക്ഷം. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യവിമാനം അബുദാബിയില്‍ നിന്ന് കൊച്ചിയിലാണ് എത്തിയത്.

Related Articles

Back to top button