KeralaLatest

കര്‍ണാടകയില്‍ ഇനി ‘കണ്ടയ്ന്‍മെന്‍റ് സോണുകള്‍’ മാത്രം – ഡോ.സുധാകര്‍

“Manju”

സ്വന്തം ലേഖകൻ

ബംഗലൂരു : കോവി‍ഡ്-19 കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ജില്ലകളുടെ ചുവപ്പ്-ഓറഞ്ച്-പച്ച വര്‍ണ്ണ വര്‍ഗ്ഗീകരണം മെയ് 19 മുതല്‍ ഉപേക്ഷിക്കുന്നു. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കോവി‍ഡ് ബാധിത കേന്ദ്രങ്ങളെ ‘കണ്ടയ്ന്‍മെന്‍റ് സോണുകള്‍’ ആയി പരിഗണിക്കും. ഇവ് കര്‍ശനമായി നിരീക്ഷിക്കും.

ലോക്ക് ഡൗണ്‍ എടുത്തുകഴിഞ്ഞാല്‍ ചുവപ്പ്-ഓറഞ്ച്-ഗ്രീന്‍ സോണ്‍ വര്‍ഗ്ഗീകരണം അപ്രസക്തമാകും എന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.സുധാകര്‍ കെ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പകരം ഉയര്‍ന്ന കോവിഡ് പോസിറ്റീവ് ഉളള ചെറിയ പ്രദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാനം ‘കണ്ടയ്ന്‍മെന്‍റ് സോണുകള്‍’ എന്താണെന്ന് പുനര്‍നിര്‍വചിക്കുകയാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. നിലവില്‍ 100 മീറ്റര്‍ വിസ്ഥീര്‍ണ്ണം കണ്ടയ്ന്‍മെന്‍റ് സോണുകളായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍ നഗരപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികമാണെന്ന് ഭരണകൂടത്തിന് തോന്നുന്നതാി അദ്ദേഹം പറഞ്ഞു. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ പ്രത്യേക അപ്പാര്‍ട്ട്മെന്‍റുകള്‍, ബില്‍ഡിംഗുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍ത്തിക്കുന്ന കാര്യം സര്‍ക്കാരുടെ അലോചിക്കുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളില്‍ മുഴുവന്‍ താലൂക്കും കണ്ടയ്ന്‍മെന്‍റ് സോണുകളായി തരംതിരിക്കാന്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ഗതാഗതം കണ്ടയിന്‍മെന്‍റ് സോണുകളില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ടി.എം.വിജയ് ഭാസ്ക്കറുടെ ഉത്തരവ് പ്രകാരം കണ്ടെയിന്‍മെന്‍റ് സോണുകളില്‍ വീടുതോറുമുളള നിരീക്ഷണം, തീവ്രായ കോണ്‍ടാക്റ്റ് ട്രേസിംഗ്, മറ്റ് ക്ലിനിക്കല്‍ ഇടപെടലുകള്‍ എന്നിവ ഉണ്ടായിരിക്കും.

കാര്യക്ഷമായ നിരീക്ഷണത്തിനായി താലൂക്കുകള്‍, വാര്‍ഡുകള്‍ ചുവപ്പ്-ഓറഞ്ച്-പച്ച എന്നിങ്ങനെ തരംതിക്കുമെന്നും, ഇത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍‍പ്പെടുത്തുന്നതിനായിരിക്കില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിലവില്‍ കര്‍ണാടകയില്‍ ഏകദേശം 126 കണ്ടെയിന്‍മെന്‍റ് സോണുകളുണ്ട്. എന്നിരുന്നാലും ഇത് ഒരു സ്ഥായിയായ സംഖ്യ അല്ല. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സോണുകള്‍ പട്ടികയില്‍ നിന്ന് ചേര്‍ക്കാനോ നീക്കം ചെയ്യാനോ കഴിയും.

Related Articles

Back to top button