KeralaLatest

ഹീറോയുടെ പുതിയ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ അടുത്ത മാസം വിപണിയില്‍ എത്തും

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്‌ട്രിക്കിന്റെ പുതിയ സ്കൂട്ടറായ എഡ്ഡി പുറത്തിറങ്ങി. വാഹനത്തിന് ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് ഹീറോ ഇലക്‌ട്രിക്ക് അറിയിച്ചു. രജിസ്ട്രേഷനും മറ്റ് കാര്യങ്ങളും ആവശ്യമില്ലാത്തതിനാല്‍ തന്നെ എക്സ് ഷോറൂം വിലയില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാതെ വാഹനം നിരത്തിലിറക്കാന്‍ സാധിക്കും. അതേസമയം വാഹനം ഓടിക്കാന്‍ ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമില്ലാതെ സ്ഥിതിക്ക് സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്രറില്‍ താഴെ മാത്രമായിരിക്കും. ഇന്ത്യയില്‍ മണിക്കൂറില്‍ 25 കിലോമീറ്ററിന് താഴെ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല.

ദീര്‍ഘദൂരയാത്രക്കാരെ ഉദ്ദേശിച്ചല്ല മറിച്ച്‌ ചെറിയ യാത്രകള്‍ക്ക് വേണ്ടിയാണ് എഡ്ഡി രൂപകല്പന ചെയ്തതെന്ന് ഹീറോ ഇലക്‌ട്രിക്ക് വ്യക്തമാക്കി. ചെറിയ സ്കൂട്ടര്‍ ആണെങ്കിലും ഫൈന്‍ഡ് മൈ ബൈക്ക്, ലോക്ക്, പ്രത്യേക ഹെഡ്‌ലാംപുകള്‍, റിവേഴ്സ് മോഡ് എന്നിവയോടൊപ്പമാണ് എഡ്ഡി വിപണിയിലെത്തുക. ഇതിനുപുറമേ സാധനങ്ങള്‍ വയ്ക്കുന്നതിന് വേണ്ടിയുള്ള ഉയര്‍ന്ന ബൂട്ട് സ്പേസും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

 

 

 

 

 

 

Related Articles

Back to top button