IndiaLatest

കോവിഡ് വ്യാപനം: ഇന്ത്യ ഏഷ്യയിൽ മുന്നിൽ

“Manju”

പ്രജീഷ് വള്ള്യായി

കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതോടെ ഇന്ത്യ, ഏഷ്യയിൽതന്നെ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യമായി. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 101,328 പേർക്ക് ചൊവ്വാഴ്ചവരെ കോവിഡ് ബാധിച്ചെന്നും അതിൽ 3,000 പേർ മരിച്ചെന്നും ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട രേഖയിൽ പറയുന്നു. ചൊവ്വാഴ്ചമാത്രം 5,242 പേർക്ക് കൊറോണ ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ 28 ശതമാനം വർധനയുണ്ടായെന്നും ബ്ലൂംബർഗിൻറെ കോവിഡ് ഡേറ്റയിൽ പറയുന്നു. അതേസമയം, പാകിസ്താനിൽ ഒരാഴ്ചയ്ക്കിടയിൽ 19 ശതമാനം രോഗികളാണ് കൂടിയത്. ഇതുവരെയായി അവിടെ 42,125 പേർക്ക് രോഗം ബാധിക്കുകയും 903 പേർ മരിക്കുകയും ചെയ്തു.

 

Related Articles

Back to top button