KeralaLatest

കുഞ്ഞു നിധിക്ക് ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

“Manju”

ഹൃദയം തൊടുന്ന കുറിപ്പെഴുതി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് നിധി എന്ന കുഞ്ഞ്.
നിധിയുടെ കുഞ്ഞ് കഥക്കുള്ള മറുപടിയായി ‘ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് കളിയാക്കപ്പെട്ടവരില്‍ പലരും ഈ ലോകത്തെ മാറ്റി മറിച്ചവരാണ് നിധിമോളെ’ എന്നാണ് വിദ്യാഭ്യാസ മന്ത്രി കുറിച്ചത്.
നിധിയുടെ കഥ വായിക്കാം ;
ഒരു സ്‌കൂളില്‍ ഒരു കുട്ടിയുണ്ട്. നല്ല മിടുക്കി കുട്ടി. പേര് നിധി. എം. എ. ഒരു ദിവസം സ്‌കൂളില്‍ ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്.
നിധിയാണെങ്കില്‍ ടീച്ചറുടെ അടുത്ത് പറഞ്ഞു. ടീച്ചര്‍ കുട്ടിയെ വഴക്ക് പറഞ്ഞു. അന്നിട്ട് എല്ലാ കാര്യവും ശരിയായി. ഈ നിധിയാരെന്നറിയണ്ടേ? ഈ കഥയെഴുതുന്ന കുട്ടി തന്നെ.’
മകളുടെ കഥ വായിച്ച അമ്മ അനുശ്രീ തന്നെയാണ് നിധിയുടെ ഈ ‘കുട്ടി സ്റ്റോറി’ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

Related Articles

Back to top button