IndiaLatest

ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് ട്രെയിൻ സർവീസ്​ പുനരാരംഭിക്കുന്നു. 200 നോൺ എ.സി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാർ ഉൾപ്പെടെ നിരവധി പേർക്ക് സർവീസ് പ്രയോജനപ്പെടുമെന്ന് റെയിൽവെ അറിയിച്ചു.

നിലവിൽ ഇതരസംസ്​ഥാന തൊഴിലാളികൾക്കായി സർവിസ്​ നടത്തുന്ന ശ്രമിക്​ ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ. ഈ ട്രെയിനുകളുടെ ഓൺലൈൻ ബുക്കിങ്​ ഉടൻ ആരംഭിക്കും.

നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവിസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഈ ഉത്തരവ്​ മരവിപ്പിച്ചാണ്​ ജൂൺ ഒന്നു മുതൽ  ട്രെയിൻ സർവിസ്​ പുനരാരംഭിക്കുന്നത്​.ലോക്ക് ഡൗണ്‍ കാലത്ത് ഘട്ടംഘട്ടമായ മറ്റു അവശ്യ സര്‍വ്വീസുകള്‍ എല്ലാ അനുവദിച്ചെങ്കിലും ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിയത് ആവശ്യത്തിനും ഇല്ലാതിരുന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ഇതു പ്രകാരം ട്രെയിന്‍ സര്‍വ്വീസുകള്‍ എത്രയും വേഗത്തില്‍ പുനരാരംഭിക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയത്.

Related Articles

Back to top button