KeralaLatest

ഓണം ബംപര്‍ വാങ്ങുന്നുണ്ടോ ; എങ്കില്‍ ഇത് ഒന്ന് ശ്രിദ്ധിക്കാം.

“Manju”

സാധനങ്ങളും ചില വസ്തുക്കളും ഒക്കെ ഷെയര്‍ ഇട്ട് വാങ്ങുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. പൊതുവേ ലോട്ടറി ടിക്കറ്റുകളും അത്തരത്തില്‍ നാം വാങ്ങാറുണ്ട്.
പലര്‍ക്കും ആ ടിക്കറ്റുകളില്‍ നിന്ന് ഒന്നാം സമ്മാനവും ലഭിച്ചിട്ടുണ്ടാകും. ഓണം ബംപര്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ചിലരെങ്കിലും ആലോചിക്കാതെ ഇരിക്കില്ല ഷെയര്‍ ഇട്ട് ടിക്കറ്റ് വാങ്ങുന്ന കാര്യം . അതിനാല്‍ തന്നെ അങ്ങനെ വാങ്ങുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കുക.
ലോട്ടറി ടിക്കറ്റ് ഷെയര്‍ ഇട്ട് വാങ്ങുമ്ബോള്‍ ഇത്ര പേര്‍ ഒന്നിച്ചെ വാങ്ങാവൂ എന്ന നിബന്ധന ഒന്നും തന്നെ ഇല്ല. അതിന് നിയമ പരമായ തടസങ്ങളും ഇല്ല. എന്നാല്‍ അറിയേണ്ടത് മറ്റൊരു കാര്യമാണ്. സമ്മാന തുകയായി ലഭിക്കുന്ന തുക ഒന്നിലധികം ബാങ്കുകളിലേക്ക് കൈമാറാന്‍ ലോട്ടറി വകുപ്പിന് സാധിക്കില്ല . ഈ തുക വകുപ്പ് വീതിച്ച്‌ നല്‍കുകയും ഇല്ല.
ഇനി വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുകയാണെങ്കില്‍ തുക കൈപ്പറ്റുന്നതിനായി കൂട്ടത്തിലുള്ള ഒരാളെ നിങ്ങള്‍ ചുമതലപ്പെടുത്തണം. ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അവരുടെ അക്കൗണ്ടിലേക്കാവും പണം കൈമാറുക. അതിന് സാധിക്കില്ലെങ്കില്‍ മറ്റൊരു വഴി ഉണ്ട്. ടിക്കറ്റ് എടുക്കുന്നവര്‍ ഒന്നിച്ച്‌ ബാങ്ക് അക്കൗണ്ട് ആരംഭിക്കുക. അതില്‍ സമ്മാനതുക മാറ്റുക. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
25 കോടിയാണ് ഓണം ബംപറിന്റെ സമ്മാന തുക. സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാവും ജേതാവിന് ലഭിക്കുക. ആദായനികുതി കുറച്ചതിന് ശേഷമുള്ള തുകയാണ് ഇത്. നറുക്കെടുപ്പ് നടന്ന് മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടതാണ്.

Related Articles

Back to top button