IndiaLatest

പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കുമൊപ്പം രാജ്യം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി

“Manju”

ബിന്ദുലാൽ

ഉം-പുന്‍ ചുഴലിക്കാറ്റില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ വീക്ഷിച്ച പ്രധാനമന്ത്രി പശ്ചിമ ബംഗാളിലും ഒഡീഷയിലും സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയില്‍ ആകട്ടെയെന്ന് ആശംസിച്ചു.

‘ഉം-പുന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തിനെതിരെ ധീരമായി പോരാടുന്ന ഒഡീഷ സംസ്ഥാനത്തിനും അവിടത്തെ ജനങ്ങള്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍. ദുരിതബാധിതര്‍ക്കു വേണ്ട എല്ലാ സഹായവും ഉറപ്പാക്കാന്‍ അധികൃതര്‍ അശ്രാന്ത പരിശ്രമത്തിലാണ്. സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”

ചുഴലിക്കാറ്റിന്റെ ആഘാതം ഉണ്ടായ മേഖലകളില്‍ എന്‍ ഡി ആര്‍ എഫ് സംഘം കര്‍മ്മനിരതരാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ദുരിതബാധിതരെ സഹായിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

ഉം-പുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ വിതച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ കാണുകയുണ്ടായി. വെല്ലുവിളി നിറഞ്ഞ ഈ സമയം, രാജ്യം മുഴുവന്‍ പശ്ചിമ ബംഗാളിന് ഐക്യദാര്‍ഢ്യം അറിയിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നു. സാധാരണനില ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button