IndiaLatest

പരീക്ഷകളെ ഉത്സവമായി കണ്ട് പിരിമുറുക്കം ഒഴിവാക്കണം

“Manju”

‘ന്യൂ​ഡ​ല്‍​ഹി: പരീക്ഷകളെ ഉത്സവമായി കണ്ട് പിരിമുറുക്കം ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം.  നി​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്തും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷാ പേ ​ച​ര്‍​ച്ച​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കുട്ടികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ കുട്ടികളെ ഉപയോഗിച്ച്‌ സാക്ഷാത്കരിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഇത് കുട്ടികള്‍ക്ക് പിരിമുറുക്കം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും മോദി പറഞ്ഞു.

സാങ്കേതികവിദ്യയെ ഒരു തടസ്സമായി കാണരുത്. വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ കണ്ടെത്താനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. അധ്യാപകരും ഇതിനെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മോദി പറഞ്ഞു.

‘പരീക്ഷകളെ ഉത്സവമായി കാണണം. ഒരു പിരിമുറുക്കവുമില്ലാതെ പരീക്ഷ എഴുതാന്‍ സാധിക്കണം. ആദ്യമായല്ല നിങ്ങള്‍ പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതിയുള്ള അനുഭവസമ്പത്തുണ്ട്. അതിനാല്‍ പിരിമുറുക്കത്തിന്റെ ആവശ്യമില്ല. മുന്‍പും പരീക്ഷകളില്‍ വിജയിച്ചിട്ടുള്ള കാര്യം ഓര്‍ക്കണം.’ – മോദി പറഞ്ഞു.

 

Related Articles

Back to top button