IndiaLatest

കുനൂര്‍ ഹെലികോപ്‌റ്റര്‍ അപകടം;  പ്രതിരോധമന്ത്രി  ഉടന്‍ പാര്‍ലമെന്റിനെ സംബോധന ചെയ്യും.

“Manju”

അപകടത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ അറിയിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ അപകടസ്ഥലത്ത് വെച്ച്‌ തന്നെ 4 പേര്‍ മരിച്ചതായും നാലുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൂന്ന് പേരില്‍ ഒരാള്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്താണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്ബത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍‌ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്ബോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേര്‍ന്നാണ് ഈ മേഖല.

അതേസമയം അപകടത്തെ പറ്റി അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്‍ റാവത്തിന്റെ നില ഗുരുതരം
നീലഗിരി : കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Related Articles

Back to top button