Malappuram

മലപ്പുറത്തും ടൗണിലുമായി പൊലീസ് സ്ഥാപിച്ചിരിക്കുന്നത് 18 നിരീക്ഷണ ക്യാമറകൾ

“Manju”

പി.വി.എസ്

മലപ്പുറം:മലപ്പുറത്തെത്തുന്ന ആര്‍ക്കും ഇനി പൊലീസ് സ്ഥാപിച്ച ക്യാമറക്കണ്ണുകളെ വെട്ടിച്ച് രക്ഷപ്പെടാനാവില്ല. കടന്നു പേവുന്ന ഓരോ വാഹനങ്ങളുടേയും നമ്പര്‍സഹിതം രേഖപ്പെടുത്തും. സംഘടനകളുടേയും സ്വകാര്യ വ്യക്തികളുടേയും സഹായത്തോടെയാണ് പ്രധാന ഭാഗങ്ങളിലെല്ലാം സി.സി.ടി.വി ഉറപ്പാക്കിയത്. മലപ്പുറം ടൗണിലും പരിസരത്തുമായി 18 സ്ഥലങ്ങളിലാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്. ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റീഡിങ് ക്യാമറകള്‍ വഴി പൊലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച ഡിസ്പ്ലേയില്‍ വാഹനങ്ങളുടെ നമ്പറടക്കം എഴുതിക്കാട്ടും. ഹെല്‍മറ്റ് ധരിക്കാതേയും മാസ്ക്ക് ധരിക്കാതേയും ക്യാമറകള്‍ക്കു മുന്നിലൂടെ കടന്നു പോവുന്നവരെല്ലാം ഇനി മുതല്‍ ജാഗ്രതൈ. വ്യാപാരി സംഘടനകളും ബാങ്കുകളും സ്വകാര്യവ്യക്തികളുമെല്ലാം ചേര്‍ന്നാണ് പൊലീസിനു വേണ്ടി ക്യാമറകള്‍ സ്ഥാപിച്ചു നല്‍കിയത്. ജില്ലയിലെ മറ്റു ടൗണുകളും ഷോര്‍ട്ട് സര്‍ക്യൂട്ടഡ് ക്യാമറയുടെ നിരീക്ഷണത്തിലാക്കാന്‍ ജില്ല പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button