IndiaKannurKeralaLatestMalappuramThiruvananthapuramThrissur

ഹൃദയത്തില്‍ തട്ടി  ‘ദില്‍ ബേച്ചാര’ – റിക്കോര്‍ഡ് കടന്ന്

“Manju”

സിന്ധുമോള്‍ ആര്‍

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേച്ചാര റിലീസിന് പിന്നാലെ റേറ്റിങില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നു. ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങില്‍ ഒരു ഘട്ടത്തില്‍ 10 ല്‍ 10 ഉം നേടിയെങ്കിലും നിലവില്‍ 9 ആണ് റേറ്റിങ്. മാധവന്‍ ചിത്രം അന്‍പേ ശിവത്തെയും കമല്‍ ഹാസന്‍ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദില്‍ ബേച്ചാര ഏറ്റവും കൂടുതല്‍ റേറ്റിങ് ലഭിച്ച ഇന്ത്യന്‍ സിനിമകളില്‍ ഒന്നാമതെത്തിയത്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ചിത്രം സുശാന്ത് ആരാധകര്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. ആ പുഞ്ചിരി ഒരേ സമയം ഹൃദയം നിറയ്ക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്ന് ആരാധകര്‍ പറയുന്നു.

തൈറോയ്‌ഡ് ക്യാന്‍സര്‍ ബാധിതയായ കിസി ബസു എന്ന കോളേജ് വിദ്യാര്‍ത്ഥിനിയില്‍ തുടങ്ങുന്ന സിനിമ അവളുടെ വാക്കുകളിലൂടെ മുന്നോട്ട് പോകുന്നു. രോഗം ശ്വാസകോശത്തെയും ബാധിച്ച അവള്‍ക്ക് ഓക്സിജന്‍ സപ്പോര്‍ട്ട് കൂടാതെ ജീവിക്കാനാകില്ല.

കോളേജില്‍ വെച്ചും ക്യാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പില്‍ വെച്ചും കണ്ടുമുട്ടിയ ഇമ്മാനുവല്‍ രാജ്‌കുമാര്‍ ജൂനിയര്‍ അഥവാ മാനിയുമായുണ്ടാകുന്ന സൗഹൃദവും പ്രണയവും കിസിയുടെ ജീവിതം മാറ്റിമറിക്കുന്നു. ഓസ്റ്റിയോ സര്‍ക്കോമ ബാധിച്ച്‌ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന മാനി കടുത്ത രജനികാന്ത് ആരാധകനാണ്.

കിസിയായി പുതുമുഖം സഞ്ജന സംങ്ഘിയും മാനിയായി സുശാന്ത് സിംഗ് രാജ്പുത്തും അഭിനയിച്ചിരിക്കുന്നു. അഭിമന്യുവായി എത്തുന്നത് സൈഫ് അലി ഖാനാണ്.

അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മനോഹരമായ ഗാനങ്ങള്‍ സിനിമയുടെ മറ്റൊരു ആകര്‍ഷണമാണ്.

ജോണ്‍ ഗ്രീനിന്റെ നോവലായ ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരില്‍ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദില്‍ ബേച്ചാര. നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജന സാം​ഗിയാണ് സുശാന്തിന്‍റെ നായിക. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയപ്പോള്‍ യൂ ട്യൂബില്‍ ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയിരുന്നു. പാട്ടുകള്‍ക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

Related Articles

Back to top button