KeralaLatest

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മുന്‍ഗണന; ജോസ് കെ മാണി

“Manju”

മുത്തോലി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെന്നപോലെ കേരള കോണ്‍ഗ്രസ് യുവാക്കള്‍ക്ക് സീറ്റ് നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. നിരവധി കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച്‌ കോട്ടയത്തെ വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുവാന്‍ കഴിഞ്ഞതായും ജോസ് കെ മാണി പറഞ്ഞു.

തൊഴില്‍ അവസരം സൃഷ്ടിക്കുന്ന കൂടുതല്‍ പദ്ധതികള്‍ എല്‍ഡിഎഫ് നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലിനോടൊപ്പം തൊഴില്‍ പരിശീലനവും എന്നതാണ് പാര്‍ട്ടി നയം. യൂത്ത്ഫ്രണ്ട് (എം) മുത്തോലിയില്‍ സംഘടിപ്പിച്ച യുവജനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ബിനു അഗസ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണന്‍, പ്രൊഫ. ലോപ്പസ് മാത്യു, ജോസ് ടോം, ടോബിന്‍ കണ്ടനാട്ട്, സണ്ണി തെക്കേടം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.

യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് സാജന്‍ തൊടുക, റൂബി ജോസ്‌, അനില മാത്തുക്കുട്ടി, ജി. രണ്‍ദീപ്, രാജന്‍ മുണ്ടമറ്റം, മനു ആന്റണി, ആ ബേഷ് അലോഷ്യസ്, രാജേഷ് വാളിപ്ലാക്കല്‍, അവിനാഷ് മാത്യു, സുനില്‍ പയ്യപ്പിള്ളി, ജോജോ മണ്ണൂര്‍, ഇമ്മാനുവേല്‍ പനയ്ക്കല്‍, സജു ആനകല്ലില്‍, ഫെലിക്സ് വെളിയത്ത്, രാജേഷ് കോട്ടയില്‍, ജോമി പറപ്പള്ളില്‍, ജോണി വെട്ടത്ത്, പ്രജീഷ് ചെറുകര എന്നിവര്‍ പ്രസംഗിച്ചു. വര്‍ഗീയ രാഷ്ട്രീയ കൂട്ടുകെട്ടിനും വോട്ട് കച്ചവടത്തിനുമെതിരെ പ്രചാരണം നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു.

Related Articles

Back to top button