IndiaLatest

കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം

“Manju”

ബിന്ദു ഇ.ആര്‍.

കൺസോളിഡേറ്റഡ് സിങ്കിംഗ് ഫണ്ടിൽ നിന്ന് കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം. സംസ്ഥാന സർക്കാരുകൾ ബാധ്യതകൾ തിരിച്ചടയ്ക്കുന്നതിനുള്ള കരുതൽ നിക്ഷേപമായി ഉപയോഗിക്കേണ്ട ഫണ്ടാണ് കൺസോളിഡേറ്റഡ് സിങ്കിംഗ് ഫണ്ട്. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്ന ഫണ്ടാണിത്.വിപണിയിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിനായി, 2020-21 കാലയളവിൽ, ഈ ഫണ്ടിൽ നിന്ന് പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഇപ്പോൾ ഇളവ് ചെയ്തിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച വിലയിരുത്തൽ

ആവശ്യകതയിലെ ചുരുക്കവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വർഷത്തിന്റെ ആദ്യ പകുതിയിൽ സാമ്പത്തിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും എന്ന് ഗവർണർ അഭിപ്രായപ്പെട്ടു.കൈക്കൊണ്ടിട്ടുള്ള സാമ്പത്തികവും ഭരണപരവുമായ നടപടികളുടെ ഫലമായി സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിൽ പ്രവർത്തനത്തിന്റെയും ആവശ്യകതയുടെയും ക്രമാനുഗതമായ പുനരുജ്ജീവനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അനിശ്ചിതത്വങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, 2020-21 ലെ മൊത്ത ആഭ്യന്തര ഉല്പാദന വളർച്ച നെഗറ്റീവ് ആയി തുടരുമെന്ന് കണക്കാക്കപ്പെടുന്നു.

Related Articles

Back to top button