IndiaLatest

ജി20 ഉച്ചകോടിക്ക് ചുക്കാൻ പിടിക്കാൻ 100 യുവ സിവില്‍ സര്‍വീസുകാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന നടക്കുന്ന ജി 20 ഉച്ചകോടിക്ക് ചുക്കാൻ പിടിക്കാൻ 100 യുവ സിവില്‍ സര്‍വീസുകാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യുവാക്കള്‍ക്ക് ഉച്ചകോടി നടത്തിപ്പിനുള്ള ചുമതലകള്‍ നല്‍കിയതെന്ന് ജി 20 ഇന്ത്യൻ സ്പെഷ്യല്‍ സെക്രട്ടറി മുക്തേഷ് പര്‍ദേശി പറഞ്ഞു. അവര്‍ക്ക് അതിനാവശ്യമായ പരിശീലനവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ കേഡറുകളില്‍ നിന്നും സേവനങ്ങളില്‍ നിന്നുമുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുത്തത് ഒരു വര്‍ഷമായി രാജ്യം മെഗാ ഇവന്റിനായി തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി 60 സ്ഥലങ്ങളില്‍ 200 ഓളം മീറ്റിംഗുകള്‍ നടത്തി. പരിചയസമ്ബന്നരും യുവജനങ്ങളുമടങ്ങുന്ന ഒരു വലിയ സംഘം ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

2022 ഫെബ്രുവരിയില്‍ ജി20 സെക്രട്ടേറിയറ്റ് രൂപീകരിച്ചതു മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് മിറ്റിംങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചു. അത് ആത്മവിശ്വാസം നല്‍കുന്നു. രാജ്യതലസ്ഥാനത്ത് എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുക്തേഷ് പര്‍ദേശി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ അദ്ധ്യക്ഷനായ ജി 20 ഉച്ചകോടി സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലാണ് നടക്കുന്നത്. ലോകനേതാക്കള്‍ എത്തുന്നതിനാല്‍ വൻ സുരക്ഷാ സന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. നഗരവും തന്ത്രപ്രധാനമേഖലകളുമെല്ലാം കനത്ത സുരക്ഷാവലയത്തിലായിക്കഴിഞ്ഞു. ഡല്‍ഹി പോലീസിന് പുറമെ, എസ്പിജി, സിആര്‍പിഎഫ്, അര്‍ധ സൈനിക വിഭാഗങ്ങളെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ മന്ത്രാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ അടക്കമുള്ള മുഴുവൻ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സുപ്രീംകോടതിയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Back to top button