KeralaLatest

മൂന്ന് മലയാളികൾ ആക്സിഡന്റിൽ മരിച്ചു .

“Manju”

ഹരീഷ് റാം

പലായനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നിരവധി അസുഖകരമായ സംഭവങ്ഹളും നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ തെലുങ്കാനയില്‍ നിന്നും കേരളത്തിന് ദുഖകരമായ ഒരു വാര്‍ത്ത. മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബീഹാറില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.

Related Articles

Back to top button