IndiaLatest

കൊവാക്‌സിന്റെ ഉത്പാദനം കുറക്കാനൊരുങ്ങി ഭാരത് ബയോടെക്ക്

“Manju”

കൊവാക്‌സിന്റെ ഉത്പാദനം കുറക്കാനൊരുങ്ങി ഭാരത് ബയോടെക്ക്.കമ്പനിയ്ക്കുള്ളിലെ സൗകര്യം വര്‍ധിപ്പിക്കാനും അതിനനുസരിച്ച്‌ മാറ്റം വരുത്താനും ഈ സമയം ഉപയോഗപ്പടുത്തും. നിലവിലുള്ള എല്ലാ സൗകര്യങ്ങളും കൊവാക്‌സിന്‍ നിര്‍മാണത്തിനായി മാറ്റിവച്ചതിനാല്‍ മറ്റ് തരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. അതുകൂടി കണ്ടുകൊണ്ടാണ് ഉത്പാദനം കുറയ്ക്കുന്നത്.

വാക്‌സിന്‍ ഉത്പാദനത്തിന്റെ സമയത്ത് ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ കമ്പനിയിലെത്തി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങളും വരുത്തുന്നുണ്ട്.

Related Articles

Back to top button