KeralaLatest

തൃശൂരിൽ പുതിയ പോസിറ്റീവ് കേസില്ല; 9576 പേർ നിരീക്ഷണത്തിൽ

“Manju”

ബിന്ദുലാൽ

തൃശൂർ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും (മെയ് 24 ഞായർ) പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വീടുകളിൽ 9533 പേരും ആശുപത്രികളിൽ 43 പേരും ഉൾപ്പെടെ ആകെ 9576 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. മെയ് 24 ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാല് പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഒമ്പത് പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച 58 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 1875 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 1784 സാമ്പിളുകളുടെഫലം വന്നിട്ടുണ്ട്. ഇനി 91 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 485 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച 312 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 141 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ജില്ലയിലേക്ക് പല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ബസുകളിലെ യാത്രക്കാരെ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും അതാതു പ്രദേശങ്ങളിൽ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രത്തിലുമായി എത്തിക്കുന്നത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button