KeralaLatest

എം. എല്‍.എ. യുൾപ്പടെ ഉള്ളവർ ഹോം ക്വാറന്റീനിൽ

“Manju”

എം.എൽ.എ യുടെ അറിയിപ്പ്

പ്രിയപ്പെട്ടവരെ

കോവിഡ് 19 വന്നതിന് ശേഷം നമ്മുടെ മണ്ഡലത്തിൽ (വാമനപുരം) ഇതുവരെ ആർക്കും പോസറ്റീവ് റിസൽട്ട് കണ്ടെത്തിയിരുന്നില്ല എന്ന ആശ്വാസത്തിലായിരുന്നു.

നല്ല കരുതലും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച ജാഗ്രതയും നമുക്ക് പുലർത്താനുമായിട്ടുണ്ട്.
എന്നാൽ ഇന്നലെ (24-05 2020) ന് വെഞ്ഞാറമൂട് പ്രദേശത്തെ ഒരാൾക്ക് കോവിഡ് 19 പരിശോധനാ ഫലം പോസറ്റീവായിരിക്കുകയാണ്. സമ്പർക്കം മൂലം ലഭിച്ചതാണിത് എന്നാണ് മനസ്സിലാക്കുന്നത്.

ഇദ്ദേഹത്തിന്റെ സമ്പർക്ക വഴികൾ ആരോഗ്യവകുപ്പ് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂന്ന് പേരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസറ്റീവ് ആയത്. ഇവരെ 22-ാം തീയതിയാണ് അറസ്റ്റ് ചെയ്യുകയും തുടർന്ന് 23-ാം തീയതി റിമാൻഡ് ചെയ്തു.
അത് കൊണ്ട് തന്നെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്കും മറ്റു പോലിസുകാർക്കും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തേണ്ടി വന്നു. സി.ഐ ഉൾപ്പടെ സമ്പർക്കത്തിലുണ്ടായ പോലീസുകാരാകെ വീടുകളിൽ നിരീക്ഷണത്തിലേക്ക് (ഹോം കോറന്റേൻ) പോകാൻ ആവശ്യപ്പെട്ടു.

23-05-2020 ന് രാവിലെ 9.30 മണിക്ക് പ്രശസ്ത സിനിമാ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കീഴായ്ക്കോണത്തുള്ള  പുരയിടത്തിൽ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനമായിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് ഞാനായിരുന്നു. 5 -10 മിനിട്ട് മാത്രമേ ഞാനവിടെ ചിലവഴിച്ചുള്ളു എങ്കിലും ആവശ്യമായ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ഒക്കെ ചെയ്തിരുന്നുവെങ്കിലും നമ്മൾ പുലർത്തേണ്ട ജാഗ്രതയുടെയും മുൻ കരുതലിന്റെയും പ്രാധാന്യം കരുതി ആരോഗ്യ വകുപ്പ് നീരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്.

ആയതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഇന്ന് മുതൽ (25-5-2020) (അറിയിപ്പ് കിട്ടിയ ഇന്നലെ രാത്രി മുതൽ)
ഞാൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരേയും അറിയിക്കുന്നു.സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവരുടെ സ്രവ പരിശോധനാ ഫലം വരുന്നത് വരെ ഇതു തുടരേണ്ടി വരും എന്നാണറിയുന്നത്. നിരീക്ഷണം അവസാനിപ്പിക്കാൻ നിർദ്ദേശം കിട്ടുമ്പോൾ അതും എല്ലാവരേയും അറിയിക്കുന്നതാണ്.

23,24 തീയതികളിൽ മേൽ പറഞ്ഞ ഉദ്ഘാടന ചടങ്ങിന് ശേഷം ഞാൻ ഏതാനും ചിലരെയൊക്കെ നേരിൽ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. ഈ തീയ്യതികളിൽ എന്നോട് സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിൽ കഴിയുന്നതും, ശ്രദ്ധിക്കുന്നതും നന്നായിരിക്കും.മുൻ കരുതലുകളിലൂടെയും ജാഗ്രതയിലൂടെയുമാണ് നമ്മുടെ നാട് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിച്ചെടുത്തത്  അതു നമുക്ക് തുടരുക തന്നെ വേണം.

ഈ ദിവസങ്ങളിൽ സന്ദർശകർ വീട്ടിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. എന്റെ ഓഫീസ് പ്രവർത്തിക്കും. ഫോണിൽ എന്നെ ബന്ധപ്പെടുകയുമാകാം.

എല്ലാവരും സഹകരിക്കണമെന്നഭ്യർത്ഥനയോടെ

സ്നേഹപൂർവ്വം
ഡി.കെ.മുരളി എം.എൽ.എ..

Related Articles

Back to top button