KeralaLatest

കുഴല്‍പണം: രണ്ടുപേര്‍ പിടിയില്‍

“Manju”

തൃശൂര്‍: ബി.ജെ.പി, ആര്‍.എസ്​.എസ്​ നേതാക്കള്‍ക്ക്​ പങ്കാളിത്തമുള്ള 3.5 കോടി രൂപ കുഴല്‍പ്പണം കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ പിടിയില്‍. മുഹമ്മദ് അലി, അബ്ദുല്‍ റഷീദ് എന്നിവരാണു കണ്ണൂരില്‍നിന്നു പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഞ്ചു ലക്ഷം രൂപ വീതം പ്രതിഫലം നല്‍കുമെന്ന്​ ഓഫര്‍ ലഭിച്ചതിനാലാണ്​ കൊള്ളയടിക്കാന്‍ നിന്നതെന്ന്​ പ്രതികള്‍ പൊലീസിനോടു പറഞ്ഞു. അബ്ദുല്‍ റഷീദാണ് കുഴല്‍പ്പണക്കടത്ത് കവര്‍ച്ചാ സംഘത്തിനു ചോര്‍ത്തിയത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ 45 ലക്ഷത്തിന്‍റെ ഇടപാട് നടത്തിയതായും പൊലീസ്​ പറഞ്ഞു.

Related Articles

Back to top button