
ശ്രീജ.എസ്
ഹരിയാന :കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് സാമൂഹിക അകലം പാലിക്കാതെ, സുരക്ഷാ മാസ്ക് ധരിക്കാതെ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട് ബിജെപി നേതാവ് മനോജ് തിവാരി.
ഹരിയാന സന്ദര്‍ശനത്തിനിടെ മനോജ് തിവരി ക്രിക്കറ്റ് കളിയിലേര്പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഹരിയാനയിലെ സോണിപത്തിലെ യുണീക്ക് ക്രിക്കറ്റ് സ്റ്റേഡിയിലത്തിലാണ് മനോജ് തിവാരിയും സംഘവും ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.