KeralaLatestThiruvananthapuram

സിപിഐ (എം) പ്രവർത്തകന് വെട്ടേറ്റു

“Manju”

 

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ സിപിഐ (എം) പ്രവർത്തകന് വെട്ടേറ്റു. സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. സിപിഐ (എം) കലിങ്കിൽമുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തേമ്പാംമൂട് യൂണിറ്റ് അംഗവുമായ തേമ്പാംമൂട് കുളത്തിൻകര സജീന മൻസിലിൽ ഫൈസൽ (36) ആണ് വെട്ടേറ്റത്.

https://www.facebook.com/SanthigiriNews/videos/835528876856370/

ഇന്നലെ രാത്രി 9.40 ന് ആനക്കുഴിയിൽ വച്ചായിരുന്നു സംഭവം. പന്ത്രണ്ടോളം വരുന്ന അക്രമിസംഘം കാറിൽ വരുകയായിരുന്ന ഫൈസലിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കാറിന്റെ ചില്ലുകളും അക്രമിസംഘം തകർത്തു. കൈകൾക്കും കഴുത്തിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നു അറിയുന്നു.  അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.

Related Articles

Back to top button